Saturday, May 18, 2024
spot_img

കരിയാതെ രുചികരമായി മീന്‍ പൊരിക്കാം

മത്സ്യവിഭവങ്ങളോട് പൊതുവേ അടുപ്പക്കാരാണ് മലയാളികള്‍. കറികളും പൊരിച്ചതും ഇല്ലാതെ നല്ലൊരു ഊണ്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകില്ല. എന്നാല്‍ നന്നായി കറിവെക്കാന്‍ പലര്‍ക്കും അറിയാം. എന്നാല്‍ രുചി ചോരാതെ അധികം മസാല ഇല്ലാതെ കരിഞ്ഞ് അടിയില്‍ പിടിക്കാതെ മീന്‍ പൊരിക്കാന്‍ അധികം ആര്‍ക്കും അറിയില്ല. അതിനുള്ള ചില പൊടിക്കൈകളാണ് താഴെ പറയുന്നത്.

  1. 1.മീന്‍ മസാല തയ്യാറാക്കുമ്പോള്‍ കുറച്ച് ചെറുനാരങ്ങയുടെ നീര് കൂടി ചേര്‍ക്കാം. ഇത്തരത്തില്‍ മസാല തേച്ച മീന്‍ ഒരു മണിക്കൂറെങ്കിലും വെച്ച ശേഷം പാകം ചെയ്താല്‍ സ്വാദൂറുകയും കരിയാതെ കിട്ടുകയും ചെയ്യും.

2.മീന്‍ പൊരിക്കുന്ന എണ്ണ ചൂടായാല്‍ തണ്ടോടു കൂടി കരിവേപ്പില ഇട്ടശേഷം അതിന് മുകളില്‍ മീന്‍ നിരത്തിവെച്ച് പൊരിച്ചാല്‍ രുചി കൂടുകയും കരിഞ്ഞ് പിടിക്കുന്നത് ഒഴിവാക്കാനും സാധിക്കും.

3.പൊരിക്കുന്ന എണ്ണയില്‍ കോവല്‍ മുറിച്ചിട്ട ശേഷം മീന്‍ പൊരിക്കുക.

4.മസാല പുരട്ടിയ ശേഷം ഏതാനും മണിക്കൂര്‍ മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം പൊരിച്ചാല്‍ മീന്‍ ഉടഞ്ഞുപോകാതെ ലഭിക്കും.

Related Articles

Latest Articles