cricket

ജസ്പ്രീത് ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ് ; മലയാളി താരം സന്ദീപ് വാര്യർ ടീമിലെത്തും

മുംബൈ : പരിക്കേറ്റതിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ പകരക്കാരനെ മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചു. ജസ്പ്രീത് ബുംറയ്ക്ക് പകരമായി മലയാളി താരം സന്ദീപ് വാര്യറാണ് ടീമിൽ ഇടംനേടിയത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിന് മുമ്പ് സന്ദീപ് വാര്യർ ടീമിനൊപ്പം ചേരും.

നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടിയും സന്ദീപ് വാര്യർ ഐപിൽ കളിച്ചിട്ടുണ്ട് . ആഭ്യന്തര ക്രിക്കറ്റിൽ 69 ടി20 മത്സരങ്ങൾ ഉൾപ്പെടെ 200-ലധികം മത്സരങ്ങൾ കളിച്ച സന്ദീപ് കരിയറിൽ ഇതുവരെ ആകെ 362 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2021ലാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.

Anandhu Ajitha

Recent Posts

വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം !! മേഖലയിൽ ആശങ്ക പടരുന്നു! കൊളംബിയയ്ക്ക് ട്രമ്പിന്റെ മുന്നറിയിപ്പ് ; മയക്കുമരുന്ന് ലാബുകൾക്ക് നേരെയും ആക്രമണം നടത്താൻ മടിക്കില്ലെന്ന് പ്രസ്താവന

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…

27 minutes ago

പഞ്ചാബിലും ചണ്ഡിഗഡിലും അതിശൈത്യം തുടരുന്നു ! കാഴ്ച മറച്ച് മൂടൽ മഞ്ഞും; ജനുവരി 6 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…

34 minutes ago

പഞ്ചാബിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം! ആം ആദ്മി പാർട്ടി നേതാവിനെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെ വെടിവെച്ചു കൊന്നു ; സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിൽ അമൃത്സർ പോലീസ്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…

1 hour ago

ഛത്തീസ്ഗഢിൽ വൻ ഏറ്റുമുട്ടൽ ! 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന; മുതിർന്ന കമാൻഡർ ഉൾപ്പെടെ 20 പേർ കീഴടങ്ങി

സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…

2 hours ago

വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗത്തിന് കർശന വിലക്ക്! പുതിയ സുരക്ഷാ നിയമങ്ങളുമായി ഡിജിസിഎ

ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…

3 hours ago

സിലിയ ഫ്ലോറസിനും കുരുക്ക് മുറുക്കി അമേരിക്ക : മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്നും വൻ തുക കൈക്കൂലി വാങ്ങിയെന്നും കുറ്റപത്രത്തിൽ

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…

3 hours ago