Monday, December 15, 2025

നിർണ്ണായക മത്സരത്തിന് തയ്യാറെടുത്ത് മുംബൈ; ടീം സെക്ഷൻ തലവേദനയാകുമോ? വിഷ്ണു വിനോദ് പുറത്തായേക്കും

ലക്നൗ : ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫിലേക്ക് കടക്കുന്നതിനായി മുംബൈ ഇന്ത്യൻസ് ഇന്ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയായ നിർണ്ണായക മത്സരത്തിനിറങ്ങുന്നു. താരങ്ങൾ എല്ലാവരും മിന്നുന്ന ഫോമിലേക്കുയർന്നത് മുംബൈക്ക് ആശ്വാസം നൽന്നതാണെങ്കിലും ഇന്നത്തെ ടീം സെലക്ഷൻ മുംബൈക്ക് തലവേദനയാകും. മിന്നും ഫോമിൽ കളിച്ച തിലക് വർമ്മയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് പകരം ടീമിലെത്തിയ മലയാളി താരം വിഷ്ണു വിനോദ് തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ തിലക് പരിക്കുമാറി തിരിച്ചെത്തിയ സാഹചര്യത്തില്‍ ആര് പുറത്തിരിക്കും എന്നാണു ആരാധകർ ഉറ്റുനോക്കുന്നത്.

ഗുജറാത്ത് ടൈറ്റൻസിനെതിരെ 20 പന്തുകൾ നേരിട്ട വിഷ്ണു വിനോദ് 30 റൺസെടുത്തിരുന്നു. ടീം മീറ്റിങ്ങിൽ മുംബൈ ഉടമ നീത അംബാനി വിഷ്ണു വിനോദിന്റെ പ്രകടനത്തെ പുകഴ്ത്തിയിരുന്നു. പക്ഷേ തിലക് വർമയ്ക്ക് വഴിയൊരുക്കേണ്ടിവന്നാൽ വിഷ്ണുവിനു വീണ്ടും ബെഞ്ചിലിരിക്കേണ്ടി വരും.

അതെസമയം പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ലക്നൗ സൂപ്പർ ജയന്റ്സിനും മുംബൈ ഇന്ത്യൻസിനും ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. പോയിന്റ് പട്ടികയിൽ 14 പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് മൂന്നാം സ്ഥാനത്തും 13 പോയിന്റുള്ള ലക്നൗ നാലാമതുമാണ്. .

Related Articles

Latest Articles