Tuesday, December 16, 2025

പ്രധാനമന്ത്രിയെ നേരിൽക്കണ്ടു നന്ദി പ്രകടിപ്പിക്കാൻ അവസരമൊരുക്കണമെന്ന് മുനമ്പത്തുകാർ ! സമ്മതമറിയിച്ച് നേതാക്കളും; ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചത് 50 പേർ

കൊച്ചി : വഖഫ് ബോർഡ് അവകാശബോധമുന്നയിച്ചതോടെ അറുപതോളം കുടുംബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന മുനമ്പത്ത് അൻപതിലധികം പേർ ബിജെപി അംഗത്വം സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്നാണ് സമരരംഗത്തുള്ളവർ ഉൾപ്പെടെ 50 പേർ ബിജെപി അംഗത്വം സ്വീകരിച്ചത്.വഖഫ് ബിൽ പാസാക്കിയതിനു കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച സമരക്കാര്‍, പ്രധാനമന്ത്രിയെ നേരിൽക്കണ്ടു നന്ദി പ്രകടിപ്പിക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടു.
ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ പി.കെ.കൃഷ്ണദാസ്, ബിജെപിയുടെയും ബിഡിജെഎസിന്റെയും ജില്ലാ നേതാക്കൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു .

വഖഫ് ബിൽ പാസായതിനു പിന്നാലെ മുനമ്പത്ത് ഭൂസംരക്ഷണ സമിതി ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്രസർക്കാരിനും അഭിവാദ്യങ്ങൾ അർപ്പിച്ചായിരുന്നു പ്രകടനം.സുരേഷ് ഗോപി വരും ദിവസങ്ങളിൽ മുനമ്പത്ത് എത്തുമെന്നും സൂചനയുണ്ട്. വഖഫ് ബിൽ പാസായെങ്കിലും റവന്യു അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നതുവരെ സമരം തുടരുമെന്നും സമിതി പ്രഖ്യാപിച്ചു.

Related Articles

Latest Articles