Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം! ചിന്നിച്ചിതറിയ നിലയിലും ചാക്കുകളിൽ കെട്ടിയും മൃതദേഹങ്ങൾ ! ചുടു ചോരയിൽ കുതിർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് പരിസരം

തൃശ്ശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടപകടം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലെത്തിയ കാഴ്ചകൾ കഠിനഹൃദയരെ പോലും പിടിച്ചുലയ്ക്കുന്നതായിരുന്നു. ചിന്നിച്ചിതറിയ നിലയിലും ചാക്കുകളിൽ കെട്ടിയുമായിരുന്നു മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് എത്തിച്ചത്. ചിലരുടെ ശരീരം പാതിയേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിലെത്തിയ ആംബുലൻസുകൾ ഓരോന്നായി തുറക്കുമ്പോൾ ജീവനുള്ളവരെ കണ്ടെത്താനുള്ള തത്രപ്പാടിലായിരുന്നു ആശുപത്രി അധികൃതർ. അഞ്ച് ആംബുലൻസുകൾ വരെ ഒരേസമയം ആശുപത്രി മുറ്റത്തെത്തിയപ്പോൾ മരവിച്ച അവസ്ഥയിലായിരുന്നു എല്ലാവരും. ആശുപത്രിയുടെ മുൻവശം രക്തം കൊണ്ട് ചുവന്നു.

തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. ഇവിടെ 110 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ 40 ഓളം തൊഴിലാളികളാണ് ഇന്നലെ ജോലിക്ക് എത്തിയിരുന്നത്. ഉച്ചസമയമായതിനാൽ ഭക്ഷണത്തിന് ഓർഡർ നൽകിയിരുന്നു. സ്ഫോടനത്തിന് തൊട്ടുമുൻപ് ചിലർ പണി കഴിഞ്ഞ് മടങ്ങിയതും മറ്റു ചിലർ ചായ കുടിക്കാൻ പോയതും വലിയൊരു ദുരന്തത്തിന്റെ വ്യാപ്തി കുറച്ചെങ്കിലും, സ്ഥലത്തുണ്ടായിരുന്നവരുടെ അവസ്ഥ ദയനീയമാണ്. സ്ഫോടനസമയത്ത് വെടിക്കെട്ടുപുരയിലുണ്ടായിരുന്ന ലൈസൻസി സതീഷ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

അപകടസ്ഥലത്തെ സ്ഥിതി അതീവ ഗുരുതരമായതിനാൽ ആദ്യം പോലീസ് ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. പിന്നീട് സ്ഫോടനം നിലച്ച ശേഷം അഗ്നിരക്ഷാസേന തീയണച്ചാണ് നേരിട്ട് തിരച്ചിൽ ആരംഭിച്ചത്. നേരം ഇരുട്ടിത്തുടങ്ങിയതോടെ ജനറേറ്ററുകൾ എത്തിച്ച് തെരച്ചിൽ കൂടുതൽ ഊർജിതമാക്കി. അപകടത്തിൽ തങ്ങളുടെ ബന്ധുക്കളുണ്ടോയെന്നറിയാൻ നൂറുകണക്കിനാളുകളാണ് മെഡിക്കൽ കോളേജിലെത്തിയത്. മണിക്കൂറുകൾക്ക് മുൻപ് കാണുകയോ സംസാരിക്കുകയോ ചെയ്തവർ മടങ്ങിയെത്തുമെന്ന പ്രതീക്ഷയോടെയുള്ള ബന്ധുക്കളുടെ കാത്തിരിപ്പ് വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു.

മരിച്ച പലരെയും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ കൃത്യമായ തിരിച്ചറിയൽ സാധ്യമാകൂ. അപകടത്തിൽപ്പെട്ടവരെയും മരിച്ചവരെയും കുറിച്ചുള്ള വിവരങ്ങൾ അറിയാനായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു. അപകടസ്ഥലത്ത് ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്ന ആശങ്കയിൽ തിരച്ചിൽ തുടരുകയാണ്.

B4 Admin

Recent Posts

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

1 hour ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

3 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

4 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

4 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

18 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

21 hours ago