തൃശ്ശൂർ: മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ പന്ത്രണ്ടായി ഉയർന്നു. പരിക്കേറ്റ പത്തോളം പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വൈകിട്ട് മൂന്നരയോടെ ഉണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശം ഇപ്പോഴും പുകയാൽ മൂടപ്പെട്ടിരിക്കുകയാണ്. അപകടസ്ഥലത്ത് സ്ഫോടനങ്ങൾ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നു.
സ്ഫോടന സ്ഥലത്തെ അതിതീവ്രമായ ചൂടും പുകയും കാരണം രക്ഷാപ്രവർത്തകർക്ക് അകത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രതിസന്ധി മറികടക്കാൻ എറണാകുളത്ത് നിന്നും അത്യാധുനിക റോബോട്ടിക് സംവിധാനം എത്തിക്കുമെന്ന് ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ അറിയിച്ചു. റോബോട്ടിനെ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കാനാണ് നിലവിലെ ശ്രമം.
തൃശ്ശൂർ പൂരത്തിനായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിയിരുന്ന അഞ്ച് താൽക്കാലിക പുരകൾക്കും ഒരേസമയം തീപിടിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ തൊഴിലാളികളുടെ ശരീരഭാഗങ്ങൾ സമീപത്തെ പാടശേഖരങ്ങളിൽ ചിതറിത്തെറിച്ച നിലയിൽ കണ്ടെത്തി. അപകടസമയത്ത് കൃത്യം എത്രപേർ ജോലിയിലുണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. പലരും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.
കെട്ടിടത്തിനുള്ളിലെ സ്ഫോടകവസ്തുക്കൾ പൂർണ്ണമായും നിർവീര്യമാക്കാത്തതിനാൽ രക്ഷാപ്രവർത്തനം അതീവ അപകടകരമായ സാഹചര്യത്തിലാണ്. ഡ്രോൺ നിരീക്ഷണത്തിലൂടെയും റോബോട്ടിക് സഹായത്തിലൂടെയും മേഖല സുരക്ഷിതമാക്കിയ ശേഷമേ കൂടുതൽ സേനാംഗങ്ങൾക്ക് അകത്തേക്ക് കടക്കാൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…