തിരുവമ്പാടി ദേവസ്വം ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നു
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ലെന്ന് തിരുവമ്പാടി ദേവസ്വം ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാറാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചത്. സർക്കാരും പൊതുജനങ്ങളും എന്ത് തീരുമാനിക്കുന്നുവോ അത് അംഗീകരിക്കാൻ ദേവസ്വം തയ്യാറാണെന്നും, നിലവിലെ സാഹചര്യത്തിൽ ആഘോഷപൂർവം പൂരം നടത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ ചേർത്തുനിർത്തുന്നതിനും അവർക്ക് ആശ്വാസം നൽകുന്നതിനുമാണ് ദേവസ്വം ഇപ്പോൾ മുൻഗണന നൽകുന്നത്.
സംഭവത്തിൽ ഏത് തരത്തിലുള്ള അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നതായി ഗിരീഷ് കുമാർ പറഞ്ഞു. തങ്ങൾ വെടിക്കെട്ട് കരാർ നൽകിയിരുന്നത് മുണ്ടത്തിക്കോട് സതീഷിനായിരുന്നുവെന്നും, അദ്ദേഹം മറ്റ് പല ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും കരാറുകൾ കൂടി ഏറ്റെടുത്തിട്ടുണ്ടാകാമെന്നും ദേവസ്വം സെക്രട്ടറി ചൂണ്ടിക്കാട്ടി.
അപകടസ്ഥലത്ത് നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നാണ് ദേവസ്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ യാതൊരുവിധ അട്ടിമറിയും നടന്നിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…