മൂന്നാര്‍: അതി ശൈത്യത്തിൽ തുടരുകയാണ് മൂന്നാർ. ഇന്നലത്തെ പോലെ തന്നെ ഇന്നും മൂന്നാറിൽ താപനില പൂജ്യത്തിന് താഴെയെത്തി. സൈലന്റ് വാലി ഗൂഡാർവിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലും അതിശൈത്യം അനുഭവപ്പെട്ടു.. ഇത്തവണ മൂന്നാറിൽ അതിശൈത്യം വൈകിയാണ് എത്തിയത്. അതി രാവിലെ കുറച്ചു സമയത്തേക്ക് മാത്രമാണ് താപനില പൂജ്യത്തിന് താഴെയെത്തുന്നത്.
മൂന്നാറിലും പരിസര പ്രദേശങ്ങളിലും അതിശൈത്യം വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് . വരും ദിവസങ്ങളിൽ താപനില മൈനസിൽ എത്തുമെന്നാണ് കരുതുന്നത്. ഇതുമൂലം മൂന്നാറിൽ ഇപ്പോൾ വിനോദ സഞ്ചാരികളുടെ തിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്

