ഇടുക്കി:തൊടുപുഴ ഡിവൈഎസ്‍പി കൊല്ലുമെന്ന് ഭീഷണിമുഴക്കിയതിനു പിന്നാലെ പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് ഇടുക്കി സ്വദേശി മുരളീധരൻ. ഇടനിലക്കാരെ വിട്ട് കൊല്ലുമെന്ന് ഡിവൈഎസ്‍പി ഭീഷണിപ്പെടുത്തിയെന്നാണ് മുരളീധരന്‍റെ പരാതി. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇടുക്കി എസ്‍പിക്ക് പരാതി നല്‍കിയെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നില്ല.
ഡിവൈഎസ്‍പിക്കെതിരെ നിലവിൽ നടക്കുന്ന കേസിന്റെ അന്വേഷണത്തിൽ ത്യപ്തിയില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ മുരളീധരന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടനിലക്കാര്‍ സമീപിച്ചതെന്നാണ് മുരളീധരന്‍ പറഞ്ഞത്. ഹൃദ്‍രോഗിയായ തനിക്ക്പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദനമേറ്റിരുന്നതായും മുരളീധരൻ പറയുന്നു.

