brother killed his brother
പത്തനംതിട്ട: തട്ട ഓരിപ്പുറം അമ്പലത്തിൽ കഴിഞ്ഞ ദിവസം ഉത്സവത്തിന് പങ്കെടുക്കാനെത്തിയ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. പത്തനംതിട്ട കൈപ്പട്ടൂർ തൃക്കോവിൽ സ്വദേശി അപ്പുവിനെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഉത്സവശേഷം തിരികെ പോകാൻ ഗ്രൗണ്ടിലേക്ക് എത്തിയ യുവാവിനെ മൂന്നു കാറുകളിൽ എത്തിയ ആക്രമി സംഘം ഇടിച്ചു വീഴ്ത്തുകയും തുടർന്ന് വാളുകൊണ്ട് തലയിലും ദേഹത്തുമായി വെട്ടുകയുമായായിരുന്നു. കണ്ടു നിന്ന സുഹൃത്തുക്കളെയും സംഘം വാഹനം ഉപയോഗിച്ച് ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവ് കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്. തലയിലുണ്ടായ വെട്ടിൽ ഞരമ്പ് കട്ട് ആകുകയുണ്ടായി. ഒപ്പമുണ്ടായിരുന്ന ദീപു ചന്ദ്രൻ എന്ന സുഹൃത്തും ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നിൽ സിപിഎം-എസ് ടി പി ഐ കൂട്ടുകെട്ടിൽ വളർന്ന കണ്ണപ്പൻ എന്ന് വിളിക്കുന്ന നിർമ്മൽ ജനാർദ്ദനനും ഒരിപ്പുറം സ്വദേശി ശരത് എന്നിവരുടെ കൂട്ടുകെട്ടിൽ പറക്കോട് കേന്ദ്രീകരിച്ചുള്ള കൊട്ടേഷൻ സംഘം ആണെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവരുടെ പേരിൽ മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടു പോകൽ, കഞ്ചാവ് വിൽപ്പന തുടങ്ങിയ നിരവധി കേസുകൾ പത്തനംതിട്ട, അടൂർ, പന്തളം, കൊടുമൺ തുടങ്ങിയ സ്റ്റേഷനുകളിൽ ഉള്ളതായി നാട്ടുകാർ പറഞ്ഞു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…