Kerala

നിതിനയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയപ്പക; കഴുത്തറുത്ത ശേഷം അഭിഷേക് യാതൊരു കൂസലുമില്ലാതെ ക്യാമ്പസിലെ വരാന്തയില്‍ ഇരുന്നു; പാലാ സെന്റ് തോമസിലെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

കോട്ടയം: പാലാ സെന്റ് തോമസിലെ കൊലപാതകം പ്രണയപ്പകയെന്ന് പ്രതിയുടെ മൊഴി. പ്രണയം തുടരണമെന്ന അഭിഷേകിന്റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് നിധിനയെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ അഭിഷേകിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവം കൊലപാതകത്തില്‍ എത്തിയത് എങ്ങനെ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്.

കൊലപാതകത്തിന് ശേഷം പ്രതി അഭിഷേക് യാതൊരു കൂസലുമില്ലാതെ ക്യാമ്പസിലെ വരാന്തയില്‍ ഇരിക്കുകയായിരുന്നു എന്നാണ് പറയുന്നത്. പ്രതിയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും കണ്ടിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

കോളേജിലെ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥികളാണ് ഇരുവരും. സ്വയം കൈത്തണ്ട മുറിച്ച്‌ പെണ്‍കുട്ടിയെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പേപ്പര്‍ കട്ടര്‍ കൈയില്‍ കരുതിയത്. അതോടെ സ്‌നേഹം ബന്ധം നിലനിര്‍ത്താനാകുമെന്ന് പ്രതീഷിച്ചിരുന്നതായും അഭിഷേക് നല്‍കിയ മൊഴിയില്‍ പറയുന്നു. അതേസമയം കൊലയ്ക്ക് കാരണം പെട്ടന്നുള്ള പ്രകോപനമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. കോളേജ് അധികൃതരാണ് നിതിനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോളേജ് ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

13 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

13 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

17 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

22 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

2 days ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago