പാലക്കാട്: ശ്രീകൃഷ്ണപുരം കല്ലുവഴിയിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന യുവാവിനെ പട്ടാപകൽ കുത്തിക്കൊന്നു. കല്ലുവഴി കിണാശ്ശേരി കുണ്ടിൽ വീട്ടിൽ ദിലീപ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ശ്രീനു മോനെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. കല്ലുവഴി സെന്ററിൽ ബസ് കാത്തുനിന്ന ദിലീപിനെ ബൈക്കിലെത്തിയ ശ്രീനു മോൻ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിലീപിന്റെ കഴുത്തിലും വയറിനുമാണ് കുത്തേറ്റത്. വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

