തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് വഴി തര്‍ക്കത്തിനിടെ അയല്‍വാസിയെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദമ്പതികൾ പിടിയില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സ്വദേശികളായ ബാബു (55) വിനെയും ഭാര്യ റെയ്ച്ചല്‍ (54) നെയും ആര്യനാട് പനയ്ക്കോട് ബന്ധുവീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. നെടുമങ്ങാട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
നെടുമങ്ങാട് താന്നിമൂട്ടില്‍ അയല്‍വാസികളായ സജിയും ബാബുവും തമ്മില്‍ ഒരു വര്‍ഷക്കാലമായി നിലനില്‍ക്കുന്ന വഴി തര്‍ക്കമാണ് ഇന്ന് സജിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. ബാബുവിന്‍റെ പുരയിടത്തിനോട് ചേര്‍ന്നുള്ള ചെറിയ വഴിയിലൂടെ ബൈക്ക് കൊണ്ടുപോകുന്നതിനെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ജനപ്രതിനികള്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പില്‍ എത്തിച്ചിരുന്നു.
എന്നാല്‍, സജി ഇതുവഴി വീണ്ടും ബൈക്ക് കയറ്റിയതാണ് ബാബുവിനെ പ്രകോപിപ്പിച്ചത്. പിന്നാലെ ബാബുവിന്‍റെ ഭാര്യ സജിയെ കമ്പ് കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ബാബു കല്ല് കൊണ്ട് സജിയുടെ തലക്കടിച്ചു. ബോധം പോയ സജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…