CRIME

പാലായില്‍ കോളേജ് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊന്ന കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിധിനയെ കാമുകന്‍ കഴുത്തറുത്ത കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒരാഴ്ച ആസൂത്രണം ചെയ്താണ് കൊല നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഒക്ടോബര്‍ ഒന്നിനാണ് പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷ എഴുതാനെത്തിയ വൈക്കം സ്വദേശിയായ നിഥിനാ മോള്‍ ദാരുണമായി കൊല്ലപ്പട്ടത്. നിഥിന മുന്‍ കാമുകനുമായി വീണ്ടും അടുത്തുവെന്ന സംശയമാണ് പ്രതിയായ അഭിഷേക് ബൈജുവിനെ കഴുത്തറുത്ത് കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് കുറ്റപത്രം പറയുന്നു. കൃത്യമായ ആസൂത്രണത്തോടെ അഭിഷേക് കൊല നടത്തുകയായിരുന്നു.

ഒരാഴ്ച മുമ്പുതന്നെ പെട്ടെന്നെങ്ങനെ ഒരാളെ കൊല്ലാമെന്നതും ഏത് ഞരന്പ് മുറിക്കണമന്നതും വെബ്‌സൈറ്റുകളിലൂടെ പ്രതി മനസിലാക്കി. ഇതിനായി 50ല്‍പരം വീഡിയോകള്‍ കണ്ടു. ചെന്നൈയിലെ പ്രണയക്കൊലയുടെ വിശദാംശത്തെ കുറിച്ചുള്ള വീഡിയോ പലതവണ അഭിഷേക് കണ്ടുവെന്നും കുറ്റപത്രം പറയുന്നു. കൃത്യം നിര്‍വ്വഹിക്കാന്‍ പുതിയ ബ്ലേഡും വാങ്ങി. നിഥിനാമോളുടെ മുന്‍ കാമുകന്‍ ഉള്‍പ്പെടെ 80 സാക്ഷികളാണ് കേസിലുള്ളത്. ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ 48 രേഖകളും കുറ്റപത്രത്തോടൊപ്പം പോലീസ് ഹാജരാക്കി. കേസില്‍ നൂറിലധികമാളുകളില്‍ നിന്ന് പോലീസ് വിശദമായി മൊഴിയെടുത്തിരുന്നു.

B4 Admin

Recent Posts

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

40 minutes ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

2 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

2 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

15 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

15 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

16 hours ago