ചെന്നൈ:നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സംഗീത സംവിധായകൻ എ.ആര്‍. റഹ്‌മാന്‍ ആശുപത്രിവിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി,
കഴിഞ്ഞദിവസം ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ റഹ്‌മാന്റെ ആരോഗ്യസ്ഥിതി മോശമായി. ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. നിര്‍ജലീകരണത്തെത്തുടര്‍ന്നാണ് ആരോഗ്യനില മോശമായതെന്ന് ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
പതിവ് പരിശോധനകള്‍ മാത്രമാണ് നടത്തിയതെന്നും ഇപ്പോള്‍ പിതാവ് നന്നായിട്ടിരിക്കുന്നുവെന്നും മകന്‍ അമീന്‍ സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചു. മകള്‍ റഹീമയും പിന്നീട് ഇതേ കുറിപ്പ് പങ്കുവെച്ചു. താന്‍ ആശുപത്രി അധികൃതരുമായി സംസാരിച്ചിരുന്നുവെന്നും റഹ്‌മാന്‍ കുഴപ്പൊന്നുമില്ലെന്ന് അവര്‍ പറഞ്ഞതായും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വ്യക്തമാക്കി

