Wednesday, December 24, 2025

‘മുസ്ലീങ്ങൾക്ക് ഗ്യാൻവാപി കേസുമായി വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാം; പക്ഷേ അവിടെയും ഞങ്ങൾ എതിർക്കും’; പൂജകൾ തുടരാമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത് ഹിന്ദു പക്ഷ അഭിഭാഷകൻ

വാരണാസി: ഗ്യാൻവാപിയിൽ പൂജകൾ തുടരാമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത് ഹിന്ദു പക്ഷ അഭിഭാഷകൻ ഹരിശങ്കർ ജെയിൻ. മുസ്ലീങ്ങൾക്ക് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാം. എന്നാൽ അവിടെയും ഞങ്ങൾ എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഹൈക്കോടതിയുടെ ഉത്തരവിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. 1993 വരെ ഹിന്ദുക്കൾ ജയത്-ഇ-ഷൈഖാനയിൽ ആരാധന നടത്തിയിരുന്നതിനാൽ ഇത് ശരിയായ തീരുമാനമാണ്. സാധുവായ ഉത്തരവില്ലാതെയാണ് അന്ന് പൂജ നിർത്തിവച്ചത്‘ എന്ന് അദ്ദേഹം പറഞ്ഞു.

മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താൽ സുപ്രീംകോടതിയിൽ കേവിയറ്റ് ഫയൽ ചെയ്യുമെന്ന് ഹിന്ദു പക്ഷത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. അവർക്ക് സുപ്രീംകോടതിയെ സമീപിക്കാം, പക്ഷേ ഞങ്ങളും എതിർക്കാൻ തയ്യാറാണ് എന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി 31-നാണ് ഗ്യാൻവാപി തർക്ക മന്ദിരത്തിലെ വ്യാസ് തെഹ്ഖാനയിൽ ഹൈന്ദവർ‌ക്ക് പ്രാർത്ഥന നടത്താമെന്ന് വാരാണാസി കോടതി വിധിച്ചത്. ഈ വിധി ചോദ്യം ചെയ്ത് പള്ളിക​മ്മിറ്റി സമർപ്പിച്ച ഹർജി തള്ളി കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി ഇന്ന് വന്നത്.

Related Articles

Latest Articles