പാലക്കാട്: ചിന്നക്കനാൽ ജനതയുടെ ഉറക്കം കെടുത്തുന്ന അരികൊമ്പന്റെ പുനരധിവാസത്തിൽ അവ്യക്തത.അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും കോടതിയെ സമീപിക്കുമെന്നും മുതലമട പഞ്ചായത്ത് വ്യക്തമാക്കി.ഒരു കാരണവശാലും അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരാൻ അനുവദിക്കില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത് അറിയിച്ചു. മുതലമടയിൽ ഇന്ന് ചേര്‍ന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം.പ്രദേശവാസികൾ തുടർ സമരങ്ങൾക്കായി ജനകീയ സമിതി രൂപീകരിക്കും. നിയമപരമായും ജനകീയമായും വിഷയത്തിൽ പോരാടാനാണ് പറമ്പിക്കുളത്തുകാരുടെ തീരുമാനം.
അതിനിടെ അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് നേതാക്കൾ പാലക്കാട് കളക്ടറെ കണ്ട് നിവേദനം സമർപ്പിച്ചു. ആക്രമണ സ്വഭാവമുള്ള ആന പറമ്പിക്കുളം വനമേഖലയിൽ വന്നാൽ പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാവും. മേഖലയിൽ പൂപ്പാറ, എർത്ത്ഡാം, അഞ്ചാംകോളനി, കടവ്, പിഎപി, കുരിയർകുറ്റി, സുങ്കം, കച്ചിത്തോട്, തേക്കടി അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവൻപാടി, പെരിയചോല, വരടികുളം, തുടങ്ങി 13 കോളനികൾ ഈ പ്രദേശത്ത് ഉണ്ട്.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…