മലയാളത്തിൽ നിന്നും ബോളിവുഡ് സിനിമയിൽ സജീവമായ നടിയാണ് വിദ്യാ ബാലൻ. നടന വിസ്മയം മോഹൻലാലിന്റെ നായികയായി മലയാളം സിനിമയിലൂടെയാണ് വിദ്യാ ബാലൻ സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങിയത്. എന്നാൽ ചിത്രം പാതിവഴിയിൽ നിന്നുപോയത് താരത്തിന് തിരിച്ചടിയായിരുന്നു. പിന്നീട് ഹിന്ദി സിനിമയിൽ അവസരം ലഭിക്കുകയായിരുന്നു. അന്യഭാഷാ ചിത്രങ്ങളിലാണ് വിദ്യ സജീവമെങ്കിലും മലയാളത്തിൽ ഇന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ആദ്യമായി ലഭിച്ച പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ആകെ 500 രൂപയാണ് താരത്തിന് ആദ്യ പ്രതിഫലമായി ലഭിച്ചത്. പക്ഷേ സിനിമയിൽ നിന്നോ ടെലിവിഷൻ ഷോയിൽ നിന്നോ ആയിരുന്നില്ല ശമ്പളം കിട്ടിയത്. മറിച്ച് ഒരു ടൂറിസം ക്യാംപെയ്നു വേണ്ടിയുള്ള പത്ര പരസ്യത്തിലൂടെയായിരുന്നു. അന്ന് ഫോട്ടോഷൂട്ടിനായി പോയത് സഹോദരിയും ബന്ധുവും സുഹൃത്തിനും ഒപ്പമായിരുന്നെന്നാണ് വിദ്യ പറയുന്നത്. വിദ്യയുടെ കൂടെ വന്നവർക്കെല്ലാം 500 രൂപ വീതം ലഭിച്ചെന്നും, ഒരു മരത്തിന്റെ അരികില് പോസ് ചെയ്ത് നിൽക്കുന്നതും, കൂടാതെ ഊഞ്ഞാലാടുന്നതും പുഞ്ചിരിക്കുന്നതുമൊക്കെയാണ് അവർ ഷൂട്ട് ചെയ്തതെന്നും.” വിദ്യ പറഞ്ഞു.
കണ്ണീരോടെയല്ലാതെ ഈ കഥ നിങ്ങൾക്ക് കേൾക്കാനാകില്ല ! മക്കളുടെ വിശപ്പകറ്റാൻ ഏറ്റവും വിരൂപിയായ സ്ത്രീ എന്ന പേര് സ്വീകരിക്കേണ്ടി വന്ന…
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…