യാങ്കൂൺ: നൊബേല് ജേതാവും മ്യാന്മറിലെ നാഷണല് ലീഗ് ഫോര് ഡെമോക്രസി പാര്ട്ടി നേതാവുമായ ആങ് സാന് സൂചിയ്ക്ക് നാല് വര്ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പട്ടാള ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്തു, കൊവിഡ്-19 നിർദേശങ്ങൾ എന്നിവ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സൂചിക്ക് ശിക്ഷ വിധിച്ചത്.
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചെന്ന് കാട്ടി ദുരന്തനിവാരണ നിയമം അനുസരിച്ച് രണ്ടുവര്ഷമാണ് ജയില് ശിക്ഷ വിധിച്ചത്. പട്ടാളത്തിനെതിരെ ജനവികാരം തിരിച്ചു എന്ന കുറ്റം ചുമത്തിയാണ് രണ്ടു വര്ഷം കൂടി ജയില് ശിക്ഷയ്ക്ക് ഉത്തരവിട്ടത്.
പതിനൊന്നോളം കുറ്റങ്ങളാണ് സൂചിക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്, ഈ കുറ്റങ്ങളെല്ലാം സൂചി നിഷേധിച്ചിട്ടുണ്ട്. അതേസമയം ഫെബ്രുവരി ഒന്നിന് നടന്ന സൈനിക നീക്കത്തിന് പിന്നാലെ മ്യാന്മറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ആങ് സാൻ സൂചി വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്ത് അപ്രതീക്ഷിത നീക്കങ്ങൾ നടന്നത്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…