ദില്ലി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ആയുഷ് മന്ത്രാലയവും ലോകാരോഗ്യ സംഘടനയും സംയുക്തമായി വികസിപ്പിച്ചെടുത്ത ‘Mയോഗ’ ആപ്ലിക്കേഷന്‍, വ്യത്യസ്ത സമയ ദൈര്‍ഘ്യമുള്ള യോഗ പരിശീലനവും പരിശീലന സെഷനുകളും നല്‍കാന്‍ ഉദ്ദേശിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ലോകമെമ്പാടുമുള്ള ആളുകള്‍ക്കായി വിവിധ ഭാഷകളിലുള്ള യോഗ പരിശീലന വീഡിയോകളാണിത്. ഒരു ലോകം, ഒരു ആരോഗ്യം എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് യോഗ കൂടുതല്‍ പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ആധുനിക സാങ്കേതികവിദ്യയുടെയും പുരാതന ശാസ്ത്രത്തിന്റെയും സംയോജനത്തിന്റെ മികച്ച ഉദാഹരണം കൂടിയാണിത്.
12-65 വയസ് പ്രായമുള്ളവര്‍ക്ക് ദിവസേനയുള്ള യോഗ പരിശീലിക്കാന്‍ ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് വ്യക്തമാകുന്നത്. ശാസ്ത്രീയമായും അന്താരാഷ്ട്ര വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
സ്വന്തം സ്മാര്‍ട്ട്ഫോണിന്റെ സഹായത്താല്‍ യോഗ ശാസ്ത്രീയമായി പരിശീലിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ആപ്പ്. എം യോഗ അപ്ലിക്കേഷന്‍ സുരക്ഷിതവും സുരക്ഷിതവുമാണെന്ന് കേന്ദ്രസർക്കാരും അവകാശപ്പെടുന്നു. മാത്രമല്ല ഉപയോക്താക്കളില്‍ നിന്ന് ഡാറ്റയൊന്നും ശേഖരിക്കുമില്ല. നിലവില്‍, ഫ്രഞ്ച്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഇത് ലഭ്യമാണ്.
വരും മാസങ്ങളില്‍ കൂടുതല്‍ ഭാഷകള്‍ ചേര്‍ക്കപ്പെടും. ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിൾപ്ലേസ്റ്റോറില്‍ നിന്ന് ‘ mYoga ‘ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്യാനാകും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…