ജമ്മു കശ്മീരിലെ രജോറിയില്നിന്നുള്ള ആദ്യ വ്യോമസേനാ വനിതാ ഫൈറ്റര് പൈലറ്റായി ഇരുപത്തിനാലുകാരിയായ മാവ്യ സൂദന്. ശനിയാഴ്ച ഹൈദരാബാദിന് സമീപം ദുണ്ഡിയാലിലെ എയര്ഫോഴ്സ് അക്കാദമിയില് നടന്ന കമ്പൈന്ഡ് ഗ്രാജുവേഷന് പാസ്സിങ് ഔട്ട് പരേഡിലാണ് മാവ്യ ഫ്ളൈയിങ് ഓഫീസറായി കമ്മീഷന് ചെയ്തത്. ഇന്ത്യന് വ്യോമസേനയിലെ പന്ത്രണ്ടാമത്തെ വനിതാ ഫൈറ്റര് പൈലറ്റാണ് മാവ്യ. രജോറിയിലെ ലംബാടി ഗ്രാമത്തിൽ താമസിക്കുന്ന മാവ്യ ജമ്മുവിലെ കാർമൽ കോൺവെന്റ് സ്കൂളിലാണ് പഠിച്ചത്. അതിനുശേഷം ചണ്ഡിഗഡിലെ ഡിഎവിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയാണ് മാവ്യ എയര്ഫോഴ്സ് അക്കാദമിയില് ചേർന്നത്.
ഫ്ളൈയിങ് ഓപറേഷനില് അടിസ്ഥാന പരിശീലനം നേടിയ മാവ്യയ്ക്ക് ഇനി ഒരു വർഷം കഠിനമായ പരിശീലനത്തിന്റെ കാലമാണ്. പരിശീലനം കൂടി പൂര്ത്തിയായാല് മാവ്യ സൂദന് ഫൈറ്റര് പൈലറ്റെന്ന നിലയില് പൂര്ണമായും പ്രാപ്തയാകും . ജമ്മു കശ്മീരില് നിന്നുള്ള ആദ്യ വനിതാ ഫൈറ്റര് പൈലറ്റായ മാവ്യയ്ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദനപ്രവാഹമാണ്.
നിലവില് വ്യോമസേനയില് 11 ഫൈറ്റര് പൈലറ്റുമാരുണ്ട്. 2016 ലാണ് ആദ്യ മൂന്ന് വനിതാ ഫ്ളൈയിങ് ഓഫീസര്മാര് വ്യോമസേനയിലെത്തിയത്. വ്യോമസേനയിൽ യുദ്ധവിമാനം പറത്തിയ ആദ്യത്തെ വനിതാ പൈലറ്റ് എന്ന ബഹുമതി ബീഹാറിലെ ഭാവന കാന്തിനാണ്. അവാനി ചതുർവേദി, മോഹന സിംഗ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മിഗ്-21 ഉള്പ്പെടെയുള്ള സൂപ്പര് സോണിക് വിമാനങ്ങള് പറത്താനും മറ്റ് മുന്നിര യുദ്ധപരിശീലനങ്ങളും വനിതാ ഓഫീസര്മാര്ക്കും വ്യോമസേന നല്കുന്നുണ്ട്. ഓരു ഫൈറ്റര് പൈലറ്റിന്റെ പരിശീലനത്തിനായി 15 കോടിയോളം രൂപയാണ് ചെലവ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…