ചങ്ങനാശ്ശേരി: ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കുമെന്ന് എന്‍എസ്എസ്. ഹൈസ്‌കൂള്‍ – ഹയര്‍ സെക്കന്‍ഡറി ഏകോപനം ലക്ഷ്യമാക്കിയുള്ള ശുപാര്‍ശകള്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിഷയങ്ങള്‍ തെരഞ്ഞെടുത്ത് പഠിക്കുന്നതിന് അവസരം നഷ്ടമാക്കും. ഹയര്‍ സെക്കന്‍ഡറി മേഖല പ്രത്യേകമായി തന്നെ പരിഗണിക്കേണ്ട വിഭാഗമാണെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
ഏകീകരണത്തെ തുടര്‍ന്ന് വരാവുന്ന പാഠ്യപദ്ധതി ലഘൂകരണം ദേശീയതല മത്സരപ്പരീക്ഷകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പിന്തള്ളും. ഇത് പൊതുവിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകും.
പഞ്ചായത്ത് എഡ്യൂക്കേഷന്‍ ഓഫീസറുടെ നിയമനത്തിലൂടെ വിദ്യാലയങ്ങളുടെ അക്കാദമിക കാര്യങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനിയന്ത്രിതമായി ഇടപെടുന്നതിനുള്ള സ്വാതന്ത്ര്യം അനുവദിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
ഇത് പഞ്ചായത്തുകളുടെ രാഷ്ട്രീയതാത്പര്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ പദ്ധതികള്‍ ചിട്ടപ്പെടുത്തുന്നതിനും പഠനപ്രവര്‍ത്തനങ്ങളുടെ ഏകീകൃതസ്വഭാവവും ഗുണവും നഷ്ടപ്പെടുത്തുന്നതിനും ഇടയാക്കും.
നിലവിലുള്ള സെക്കന്‍ഡറി – ഹയര്‍ സെക്കന്‍ഡറി ജീവനക്കാരെ പലതട്ടുകളിലാക്കി അധികാരത്തര്‍ക്കങ്ങളിലേക്കും സീനിയോറിറ്റി തര്‍ക്കങ്ങളിലേക്കും കോടതിവ്യവഹാരങ്ങളിലേക്കും നയിക്കും. ഈ സാഹചര്യത്തില്‍ ഏകപക്ഷീയമായി ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…