Friday, December 12, 2025

പി വി അൻവർ നൽകിയ പരാതിയിൽ അൻവറിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും !പരമാവധി തെളിവുകൾ നൽകും

തിരുവനന്തപുരം: എ ഡി ജി പി എം.ആർ. അജിത് കുമാർ അടക്കമുള്ള സംസ്ഥാന പോലീസ് സേനയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പി വി അൻവർ നൽകിയ പരാതിയിൽ അൻവറിന്റെ മൊഴി ഇന്ന് പ്രത്യേക അന്വേഷണസംഘമെടുക്കും.പരമാവധി തെളിവുകൾ നൽകുമെന്ന് അൻവർ ഇന്നലെ പറഞ്ഞിരുന്നു.തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ഇന്ന് മൊഴിയെടുക്കാൻ എത്തുമെന്ന് ഡി.ഐ.ജി അറിയിച്ചിട്ടുണ്ടെന്നാണ് പി .വി.അൻവർ പറഞ്ഞത്.

എന്നാൽ, ഇതുവരെ ഭയപ്പെട്ട് പുറത്ത് പറയാത്ത സംഭവങ്ങളെല്ലാം അറിയിക്കാനുള്ള അവസരമാണിതെന്ന് എം എൽ എ പി വി അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.പോലീസിനെതിരായ പരാതികൾ അറിയിക്കാൻ . അൻവർ ഇന്നലെ വാട്‌സ് ആപ്പ് നമ്പറും പ്രഖ്യാപിച്ചിരുന്നു. ഇല്ലാത്ത കേസുകൾ ഉണ്ടാക്കി നിരപരാധികളായവരെ കുടുക്കുന്ന പ്രവണത പോലീസുകാരിൽ പതിവാണെന്നും അതുകൊണ്ടാണ് ഇങ്ങനൊരു വാട്‌സ് ആപ്പ് നമ്പർ പ്രഖ്യാപിച്ചതെന്നുമാണ് പി വി അൻവർ പറഞ്ഞത്.

Related Articles

Latest Articles