Monday, December 15, 2025

പ്രസിഡന്റിനെ തള്ളി കമ്മിഷണർ; സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് നിലപാട് മാറ്റിയിട്ടില്ലെന്ന് കമ്മിഷണർ

ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറും തമ്മിലുള്ള തർക്കം മുറുകുന്നു. സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് നിലപാട് മാറ്റിയിട്ടില്ലെന്നും പ്രസിഡന്റ് തന്നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും ദേവസ്വം കമ്മീഷണർ എൻ വാസു മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിധി നേരത്തെ തന്നെ ബോർഡ് അംഗീകരിച്ചതാണ്. വിധി അംഗീകരിക്കുന്നു എന്ന് മാത്രമാണ് കോടതിയിൽ പറഞ്ഞത്. വിധി നടപ്പാക്കാൻ സാവകാശം വേണമോയെന്ന് ബോർഡാണ് തീരുമാനിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റിന് ഈ വിഷയത്തിൽ ആശയക്കുഴപ്പം ഉണ്ടോയെന്ന് അറിയില്ല.

തന്ത്രിയുടെ കത്ത് ചോർന്നതിനെക്കുറിച്ച് അന്വേഷണമാവാമെന്നും കത്തിൻ്റെ പകർപ്പ് തൻ്റെ കയ്യിൽ മാത്രമായിരുന്നില്ല ഉണ്ടായിരുന്നതെന്നും എൻ വാസു മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles