samantha akkineni
തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു നാഗചൈതന്യയും സാമന്തയും. സിനിമ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് സാമന്തയും നാഗചൈതന്യയും തങ്ങളുടെ വിവാഹമോചന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇവർ തന്നെയാണ് വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ഒരിടവേളയ്ക്ക് ശേഷം നടി സാമന്തയും നടന്‍ നാഗചൈതന്യയുമായുമായുള്ള വിവാഹ മോചന വാര്‍ത്തകള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി വിവാഹമോചന വാർത്തയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടൻ നാഗചൈതന്യ. ആ സമയത്ത് തങ്ങൾ രണ്ടുപേരുടെ നല്ലതിനും വേണ്ടിയെടുത്ത ഏറ്റവും മികച്ച പരിഹാരമായിരുന്നു വിവാഹമോചനമെന്നാണ് താരം പറഞ്ഞത്.
നടന്റെ പുതിയ ചിത്രം ബൻഗരാജുവിന്റെ പ്രമോഷനിടെയാണ് താരത്തിന്റെ പ്രതികരണം. “അത് സാരമില്ല, ഞങ്ങൾ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കുവേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. സാമന്ത സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്..” നാഗചൈതന്യ പറഞ്ഞു.
ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യവും വിവാഹമോചനം സ്ഥിരീകരിക്കുന്നത്. നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേര്‍പിരിയല്‍. 2018 ലായിരുന്നു ഇവരുടെ വിവാഹം. തങ്ങളുടെ വിവാഹ ബന്ധം വേർപെടുത്തുകയാണെന്നും എന്നാൽ ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നാണ് ഇൻസ്റ്റാഗ്രാം പങ്കുവെച്ച കുറിപ്പിലൂടെ ഇരുവരും കുറിച്ചത്.
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…