samantha akkineni
തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു നാഗചൈതന്യയും സാമന്തയും. സിനിമ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് സാമന്തയും നാഗചൈതന്യയും തങ്ങളുടെ വിവാഹമോചന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇവർ തന്നെയാണ് വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നാലു വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് സാമന്തയും നാഗചൈതന്യയും വേരിപിരിയൽ പ്രഖ്യാപിച്ചത്.
അതേസമയം ഇരുവരുടെയും വിവാഹമോചനത്തിനുള്ള കാരണം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയാണ് എന്ന് പറയുകയാണ് നാഗചൈതന്യയുടെ അച്ഛനും നടനുമായ നാഗാർജുന.
”നാഗചൈതന്യ സാമന്തയുടെ തീരുമാനത്തോടൊപ്പം നിന്നു. എന്നാൽ അദ്ദേഹത്തിന് എന്നെക്കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെക്കുറിച്ചും ആലോചിച്ച് വിഷമമുണ്ടായിരുന്നു. നാല് വർഷം ഒരുമിച്ച് ജീവിച്ചവരാണവർ. നല്ല അടുപ്പമായിരുന്നു. 2021 ൽ പുതുവത്സരം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. അതിന് ശേഷമായിരിക്കാം അവർ തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല”-നാഗാർജുന പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
2018 ലായിരുന്നു ഇവരുടെ വിവാഹം. ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യവും വിവാഹമോചനം സ്ഥിരീകരിക്കുന്നത്. നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേര്‍പിരിയല്‍. തങ്ങളുടെ വിവാഹ ബന്ധം വേർപെടുത്തുകയാണെന്നും എന്നാൽ ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നാണ് ഇൻസ്റ്റാഗ്രാം പങ്കുവെച്ച കുറിപ്പിലൂടെ ഇരുവരും കുറിച്ചത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…