Nalla nilavulla ratri team at Kochi-metro
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം കേരളത്തിലെത്തി കൊച്ചി വാട്ടർ മെട്രോ ഉത്ഘാടനം ചെയ്തിരുന്നു. ഇപ്പോഴിതാ വാട്ടർ മെട്രോയിൽ ആദ്യയാത്ര ആഘോഷമാക്കിയിരിക്കുകയാണ് നല്ല നിലാവുള്ള രാത്രി ടീം. സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ മർഫി ദേവസി സംവിധായകനായ ഈ ചിത്രത്തിലെ താരങ്ങൾ ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ്. വാട്ടർ മെട്രോയിൽ തങ്ങളുടെ മെട്രോ യാത്ര ആഘോഷകരമാക്കിയിരിക്കുകയാണ് താരങ്ങൾ.
ഒപ്പം സംവിധായകൻ മർഫിയും, പ്രൊഡ്യൂസർമാരായ സാന്ദ്ര തോമസും ഭർത്താവ് വിൽസൺ തോമസും മറ്റു അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു. ചിത്രത്തിലെ ‘തനാരോ തന്നാരോ എന്ന ഗാനത്തിനു ചുവടു വെച്ചാണ് തങ്ങളുടെ ആദ്യ മെട്രോ യാത്ര ഇവർ ആഘോഷമാക്കിയത്.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ : ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടർ: കൈലാസ് മേനോൻ, സ്റ്റണ്ട് : രാജശേഖരൻ , ആർട്ട് : ത്യാഗു തവനൂർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അമൽ, ചീഫ് അസ്സോസിയേറ്റ് : ദിനിൽ ബാബു ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ : പപ്പറ്റ് മീഡിയ. മെയ് രണ്ടാം പകുതിയിൽ ചിത്രം തിയേറ്ററുകളിൽ എത്തും.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…