arrest case
കൊല്ലം: ഇന്ത്യയിലെ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതിയെപിടികൂടി. ബെംഗളൂരുവില്‍നിന്ന് കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഘാന സ്വദേശി ബാബാ ജോണിനെയാണ് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗളൂരുവിലെത്തി പിടികൂടിയത്. ഇയാളില്‍നിന്ന് 55 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.
ദിവസങ്ങള്‍ക്ക് മുന്നെ എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ടുപേര്‍ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് ബാബാ ജോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ നിര്‍മ്മിച്ച് നല്‍കുന്നത് ബാബാ ജോണ്‍ ആണെന്നായിരുന്നു ഇവർ നൽകിയ മൊഴി.
കഴിഞ്ഞദിവസം രണ്ട് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ്, ഇവര്‍ മുഖേന ബാബാ ജോണിനെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് എം.ഡി.എം.എ. വാങ്ങാനെന്ന വ്യാജേന ബെംഗളൂരുവിലെത്തി ബാബാ ജോണിനെ പിടികൂടുകയായിരുന്നു.
ബാബാ ജോണ്‍ തെക്കേ ഇന്ത്യയില്‍
എം.ഡി.എം.എ. വിതരണം ചെയ്യുന്നവരില്‍ പ്രധാനിയാണെന്നാണ് പൊലീസ് നല്‍കുന്നവിവരം. ഇയാളില്‍നിന്ന് ആയിരത്തിലധികം ഇടപാടുകാരുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം പൊലീസ് സംഘം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യ്ക്ക് കൈമാറും
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…