ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ, എന്നിവരടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. പാഞ്ച്കുളയിലെ വാത്മീകി ക്ഷേത്രത്തില്‍ പൂജ നടത്തിയതിനുശേഷമാണ് നായബ് സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. അമ്പതിനായിരത്തിലധികം ആളുകളാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.
സ്ഥാനമേറ്റതിനുശേഷം മുഖ്യമന്ത്രി മറ്റു മന്ത്രിമാരുമായും എന്‍ഡിഎ സഖ്യത്തിലെ പ്രമുഖരും ചേര്‍ന്ന് സംസ്ഥാനത്തിന്റെ സമഗ്രോന്നതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികവും ദേശീയവികസനം നേരിടുന്ന പ്രശ്‌നങ്ങളും മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സഖ്യം സ്വീകരിക്കേണ്ടതായ രാഷ്ട്രീയ തന്ത്രങ്ങളും ചർച്ചയിൽ വിഷയമായെന്നാണ് വിവരം.

