പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് റാലി ‘വിജയ് സങ്കല്‍പ്പി’നുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. വൈകിട്ട് അഞ്ചോടെ പ്രത്യേകവിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം റോഡു മാര്‍ഗം ആറു മണിയോടെ കടപ്പുറത്തെ വേദിയിലെത്തും. പിന്നീട് ലക്ഷങ്ങളെ അഭിസംബോധന ചെയ്യും.
വിവിധ എന്‍.ഡി.എ നേതാക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം മുന്നണിയില്‍ ചേര്‍ന്ന ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജും മോദിയെ സ്വീകരിക്കാനായി കോഴിക്കോട് എത്തുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും മറ്റു ബി ജെ പി-എന്‍.ഡി.എ നേതാക്കളും, എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുക്കാനെത്തും.കോഴിക്കോട് ബീച്ചില്‍ ഒരുക്കുന്ന വേദിക്ക് 50 അടി നീളവും 30 അടി വീതിയുമാണുള്ളത്. ഇതിന്റെ പണികളും ഏകദേശം പൂർത്തിയായിരുക്കുകയാണ്.
ഉത്തരകേരളത്തില്‍ മോദി തരംഗം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാകുന്നതായിരിക്കും കടപ്പുറത്തെ മഹാസമ്മേളനമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വയനാട്ടിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…