വ്‌ളാഡിമിര്‍ പുട്ടിനും നരേന്ദ്ര മോദിയും
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി ഫോണില്‍ ചര്‍ച്ച നടത്തി. യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും റഷ്യയില്‍ നടന്ന വിമത നീക്കം പരിഹരിച്ചത് അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയിൽ ഉൾപ്പെട്ടിരുന്നുവെന്ന് റഷ്യൻ പ്രസിഡന്റിന്റെ ഓഫീസ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. വിമത നീക്കത്തില്‍ ക്രമസമാധാന പാലനത്തിനും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി റഷ്യന്‍ സർക്കാർ സ്വീകരിച്ച നടപടികളില്‍ മോദി പിന്തുണ അറിയിച്ചതായും വാർത്താകുറിപ്പിൽ പറയുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തുവെന്നും റഷ്യയിലെ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ച് പുട്ടിൻ മോദിയെ ധരിപ്പിച്ചതായും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ജൂൺ 24 ന് റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്ക് 200 കിലോമീറ്റർ അടുത്തുവരെ മുന്നേറിയ ശേഷമാണ് ബെലാറസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ഒത്തുതീർപ്പു ചർച്ചകളുടെ ഫലമായി വാഗ്നർ ഗ്രൂപ്പ് തലവൻ പ്രിഗോഷിൻ നയിക്കുന്ന വിമത സേന അട്ടിമറി നീക്കത്തിൽ നിന്ന് പിന്തിരിഞ്ഞത്. നേരത്തെ വാഗ്നർ സേന പിടിച്ചെടുത്ത റോസ്തോവ് നഗരത്തിലെ സൈനിക ആസ്ഥാനവും വിട്ടുകൊടുത്തതോടെ സ്ഥിതി ശാന്തമായിട്ടുണ്ട്. റഷ്യൻ സേനയ്ക്കൊപ്പം യുക്രെയ്നിലെ യുദ്ധം തുടരാൻ വാഗ്നർ പോരാളികളോടു നേതാവ് യെവ്ഗിനി പ്രിഗോഷിൻ ആഹ്വാനം ചെയ്തു. കലാപത്തിനു ശ്രമിച്ചതിനു പ്രിഗോഷിനും പടയ്ക്കുമെതിരെ നടപടിയുണ്ടാകില്ലെന്നു റഷ്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രിഗോഷിൻ ബെലാറസിലേക്ക് കടന്നതായി റിപ്പോർട്ടുണ്ട്
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…