Tuesday, December 23, 2025

കോംഗോ കലാപം; യുഎന്നിന്റെ സമാധാന സംരക്ഷണ ദൗത്യത്തിൽ ഇന്ത്യ വഹിക്കുന്നത് വലിയ പങ്ക്; സൈനികർ വീരമൃത്യുവരിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: കോംഗോയിൽ ഉണ്ടായ യുഎൻ വിരുദ്ധ കലാപത്തിനിടെ സൈനികർ വീരമൃത്യുവരിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം അത്യാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പ്രധാനമന്ത്രി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇതിനിടെയാണ് സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ചൂണ്ടിക്കാട്ടിയത്.

യുഎന്നിന്റെ സമാധാന സംരക്ഷണ ദൗത്യത്തിൽ ഇന്ത്യ വഹിക്കുന്നത് വലിയ പങ്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്റോണിയോ ഗുട്ടാറസിനോട് വിശദീകരിച്ചു. രണ്ടര ലക്ഷത്തിലധികം ആളുകൾ യുഎന്നിന്റെ സമാധാന ദൗത്യങ്ങളിൽ പങ്കാളികളാണ്. വീരമൃത്യുവരിച്ച സൈനികർക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

യുഎൻ സമാധാന പാലന ദൗത്യത്തിൽ അംഗങ്ങളായ 177 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. അതിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാരാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles