അമേഠിയിലെ കലാഷ്‌നിക്കോവ് റൈഫിള്‍ യൂണിറ്റില്‍ നിര്‍മ്മിക്കുന്ന എ.കെ 203 റൈഫിളുകള്‍ ഭീകരാവാദികളെ നേരിടുന്നതില്‍ സൈന്യത്തിന് കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ഏറ്റവും ആധുനിക തോക്കുകളിലൊന്നായ എ.കെ 203 ഇന്ത്യയും റഷ്യയും സംയുക്തമായാവും നിര്‍മ്മിക്കുകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അമേഠിയിലെ സംരംഭം ചുരുങ്ങിയ സമയത്തിനകം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനോടുള്ള നന്ദി അദ്ദേഹം പ്രകടിപ്പിച്ചു. വോട്ട് ലഭിച്ചശേഷം ജനങ്ങളെ മറക്കുകയെന്നത് ചിലരുടെ ശീലമാണെന്ന് അദ്ദേഹം ആരോപിച്ചു. പാവപ്പെട്ടവര്‍ അങ്ങനെതന്നെ തുടരണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ മാത്രമെ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം തലമുറകളോളം മുഴക്കാനാവൂ. പാവപ്പെട്ടവരെ ശാക്തീകരിക്കാനും ദാരിദ്രം ഇല്ലാതാക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഭാവിയില്‍ അമേഠി സന്ദര്‍ശിച്ച നേതാക്കളുടെ പേരിലാവില്ല, ഇവിടെ നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ പേരിലാവും പ്രദേശം അറിയപ്പെടുകയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…