പ്രതിപക്ഷം പാക്കിസ്ഥാനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള ‘സങ്കൽപ്പ്’ റാലിയിൽ പങ്കെടുത്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റക്കെട്ടായി സൈന്യത്തിനൊപ്പം നില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കാനാണ് ഇരുപത്തിയൊന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരക്യാംപുകള്‍ തകര്‍ത്തതിനു ശേഷമുള്ള കോണ്‍ഗ്രസിന്‍റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും നിലപാടുകള്‍ പാകിസ്ഥാനിലെ ജനങ്ങള്‍ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. നിയന്ത്രണരേഖയിൽ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകൾ ചോദിച്ചവരാണ് കോൺഗ്രസ്. അവരിപ്പോൾ വ്യോമസേന നടത്തിയ ആക്രമണത്തെയും സംശയിക്കുന്നു. കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും എന്തിനാണു സായുധ സേനകളുടെ ആത്മവീര്യം നശിപ്പിക്കുന്നതെന്നു പ്രധാനമന്ത്രി ചോദിച്ചു. ശത്രുക്കൾക്കു വളമാകുന്ന പ്രസ്താവനകൾ കോണ്‍ഗ്രസ് എന്തിനാണു നടത്തുന്നതെന്ന് അറിയില്ല– പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ മുഴുവൻ ജനങ്ങളും ജവാന്മാർക്കൊപ്പം ഉറച്ചുനിൽക്കും. ഭീകരർക്കെതിരെ നിലപാടു സ്വീകരിക്കേണ്ടവർ പക്ഷേ യോഗം ചേർന്നു സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുകയാണ്. കാവൽക്കാരനെ അവഹേളിക്കാനുള്ള മത്സരമാണു നടക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…