പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെലുങ്കാന സന്ദർശനത്തിൽ നിന്ന്
ഹൈദരാബാദ് : തെലങ്കാനയിൽ 6,100 കോടിയുടെ വമ്പൻ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയുടെ വ്യാവസായിക, വിനോദസഞ്ചാര മേഖലകൾക്ക് ഗുണകരമായ പദ്ധതികളാണിവയെന്നും സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുവാൻ ഈ പദ്ധതികൾ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭദ്രകാളി ക്ഷേത്രത്തിൽ പൂജയിൽ പങ്കെടുത്ത മോദി, പിന്നീട് വാറംഗലിൽ പൊതുസമ്മേളനത്തിലും ജനങ്ങളെ അഭിസംബോധന ചെയ്തു.
‘‘തെലങ്കാനയെ അഴിമതിയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. അഴിമതിയാരോപണത്തിന്റെ കറ പുരളാത്ത ഒരു പദ്ധതി പോലും നിലവിൽ തെലങ്കാനയിലില്ല. കുടുംബാധിപത്യമുള്ള പാര്‍ട്ടികളെല്ലാം വേരൂന്നുന്നത് അഴിമതിയിലാണ്. കോണ്‍ഗ്രസിന്റെ അഴിമതി രാജ്യമാകെ കണ്ടതാണ്. ബിആര്‍എസിന്റെ അഴിമതിയുടെ വ്യാപ്തി തെലങ്കാന കണ്ടുകൊണ്ടിരിക്കുന്നു. ബിആര്‍എസും കോണ്‍ഗ്രസും തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആപത്താണ്. ഒരു കുടുംബത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ഭരണമാണ് തെലങ്കാനയില്‍ സര്‍ക്കാര്‍ നടത്തുന്നത്.’ – മോദി ആരോപിച്ചു.
തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര ടൂറിസം മന്ത്രിയും തെലങ്കാനയിലെ നിയുക്ത ബിജെപി അധ്യക്ഷനുമായ ജി.കിഷൻ റെഡ്ഡി, ബിജെപി എംപി ബൻഡി സഞ്ജയ് കുമാർ തുടങ്ങിയവരും യോഗത്തിൽ പ്രധാന മന്ത്രിക്കൊപ്പം സന്നിഹിതരായിരുന്നു.
https://twitter.com/narendramodi/status/1677602070705373184?ref_src=twsrc%5Etfwവടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…