ദില്ലി:കോവിഡിൽ കോൺഗ്രസ്സ് രാഷ്ട്രീയം കളിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിൽ പ്രതിപക്ഷത്തിനെതിരെ കടന്നാക്രമിക്കുകയായിരുന്നു പ്രധാനമന്ത്രി
യുപിഎ സർക്കാർ പാവങ്ങളെ പൂർണമായും അവഗണിക്കുകയായിരുന്നു. അതിന് മറുപടിയായി ജനങ്ങൾ ഇന്ന് കോൺഗ്രസിനെ ഇല്ലാതാക്കിയെന്നും കോവിഡിൽ കോൺഗ്രസ്സ് രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.
രാജ്യത്തെ കോൺഗ്രസ് ഭരണം കയ്യാളിയിരുന്ന സംസ്ഥാനങ്ങളുടെ ഇന്നത്തെ അവസ്ഥ എണ്ണിപ്പറഞ്ഞാണ് മോദി പ്രതിപക്ഷത്തെ അതിരൂക്ഷമായി വിമർശിച്ചത്.
‘നാഗാലാന്റിൽ 24 വർഷം മുൻപാണ് കോൺഗ്രസ് അധികാരത്തിലേറിയത്. ഒഡീഷയിൽ ഭരണം നടത്തിയത് 27 വർഷങ്ങൾക്ക് മുൻപാണ്. ഗോവയിൽ 28 വർഷം മുൻപ് ഏറ്റവും വലിയ ഭരണകക്ഷിയായി. 1988 ത്രിപുരയിലെ ജനങ്ങളും കോൺഗ്രസിനെ തെരഞ്ഞെടുത്തു.1972 ൽ പശ്ചിമ ബംഗാൾ കോൺഗ്രസ് ഭരിച്ചു. എന്നാൽ ഈ സംസ്ഥാനങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്? ഇവിടുത്തെ ജനങ്ങൾ എല്ലാം കോൺഗ്രസിനെ തൂത്തെറിഞ്ഞിരിക്കുകയാണ്.’- പ്രധാനമന്ത്രി പറഞ്ഞു
മാത്രമല്ല തെലങ്കാനയെ നിർമ്മിച്ചത് നിങ്ങളാണെന്ന് പറയുന്നു. എന്നാൽ അവിടുത്തെ പൊതു ജനങ്ങൾ പോലും അത് നിഷേധിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്രയും തവണ തോറ്റിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ലെന്നും മോദി പരിഹസിച്ചു.
‘നിങ്ങൾക്ക് എന്നെ എതിർക്കാൻ സാധിക്കും. എന്നാൽ എന്തിനാണ് ഇന്ത്യയുടെ വികസന പദ്ധതികളെ എതിർക്കുന്നത്. ഇത്രയേറെ സംസ്ഥാനങ്ങൾ കോൺഗ്രസിനെ പുറത്താക്കിയതിൽ അത്ഭുതം തോന്നുന്നില്ല. അടുത്ത 100 വർഷത്തേക്ക് അധികാരത്തിൽ ഏറില്ല എന്ന് നിങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ഞാനും അതിന് തയ്യാറാണ്’- സുബ്രഹ്മണ്യ ഭാരതിയുടെ വാക്കുകളെ കടമെടുത്തുകൊണ്ട് പ്രധാനമന്ത്രി ആഞ്ഞടിച്ചു
അതുപോലെ ഇന്ന് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് ഗ്യാസ് കണക്ഷനും വീടുകളിൽ ശൗചാലയങ്ങളും ലഭിക്കുന്നു. അവർക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടുകൾ വരെയുണ്ട്. എന്നാൽ ചില ആളുകൾ ഇപ്പോഴും 2014 ൽ കുടുങ്ങിക്കിടക്കുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ രാജ്യത്തിന് ഒരിക്കലും സ്വയം രക്ഷിക്കാനോ ഇത്രയും വലിയ യുദ്ധം (കോവിഡില്‍) നേരിടാനോ കഴിയില്ലെന്ന് അവര്‍ കരുതി. ഇന്ന്, ഇന്ത്യ 100 ശതമാനം ആദ്യ ഡോസ് വാക്‌സിനേഷനില്‍ എത്തുകയും 80 ശതമാനം രണ്ടാം ഡോസ് പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. കൊറോണയും രാഷ്ട്രീയത്തിനായി ഉപയോഗിച്ചു ഇത് മനുഷ്യരാശിക്ക് നല്ലതാണോ?
മാത്രമല്ല കൊറോണ വൈറസ് ഒരു ലോക മഹാമാരിയാണ്, എന്നാല്‍ ചിലര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അത് ദുരുപയോഗം ചെയ്യുന്നു. മോദിയുടെ പ്രതിച്ഛായയെ കോവിഡ് ബാധിക്കുമെന്ന് ചിലര്‍ കരുതി. നിങ്ങള്‍ ഗാന്ധിയുടെ പേര് ഉപയോഗിക്കുന്നു. ഞാന്‍ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ നിങ്ങള്‍ അത് അവഗണിക്കുക. ഭാരതത്തെ ആത്മനിർഭർ ആക്കാൻ കോൺഗ്രസിന് ആഗ്രഹമില്ലേ? എന്ന് ലോക്സഭയിൽ പ്രധാനമന്ത്രി ചോദിച്ചു. രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

