Categories: General

“ജയ്‌ ജവാൻ ജയ്‌ കിസാൻ ”; ഇന്ന് ലാൽ ബഹാദൂർ ശാസ്ത്രിയുടെ 117ാം ജന്മവാർഷികം; മുൻപ്രധാനമന്ത്രിയെ അനുസ്മരിച്ച് രാജ്യം

ദില്ലി: ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര പോരാട്ട നേതാക്കളിൽ ഒരാളുമായ ലാൽ ബഹാദൂർ ശാസ്ത്രിയുടെ 117ാം ജന്മ വാർഷിക ദിനമാണ് ഇന്ന്. ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വര്‍ഷക്കാലം ഇന്ത്യയെ നയിച്ചു. ജയ്‌ ജവാന്‍ ജയ്‌ കിസാന്‍ എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്കു സമ്മാനിച്ചത്‌ ശാസ്ത്രിയാണ്‌. അദ്ദേഹത്തിന്റെ ജന്മദിനവും ഗാന്ധിജിയുടെ ജന്മദിനവും ഒരേ ദിവസം തന്നെയാണ് എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.

“മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിക്കുന്നു. മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതം എപ്പോഴും രാജ്യവാസികൾക്ക് പ്രചോദനമായി മാറും”- ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ചുരുക്കത്തിൽ ലാളിത്യത്തിന്റെയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ലാൽ ബഹാദുർ ശാസ്ത്രി. പൊതുജീവിതത്തിൽ സത്യസന്ധതയും ആത്മാർഥയും പുലർത്തേണ്ടതെങ്ങനെയെന്ന് 60 വർഷങ്ങൾക്കുമുമ്പ് ആ മനുഷ്യൻ ലോകത്തിന് കാട്ടിത്തന്നിരുന്നു. 1901 ഒക്ടോബര്‍ രണ്ടിന്, ഉത്തര്‍പ്രദേശിലെ വാരണാസിയില്‍നിന്ന് ഏഴു മൈല്‍ അകലെയുള്ള ചെറിയ റെയില്‍വേ ടൗണായ മുഗള്‍സാരായിലായിരുന്നു ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജനനം. ബാല്യത്തിൽ തന്നെ സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നു വരണമെന്ന ചിന്ത അദ്ദേഹത്തിൽ ശക്തമായിരുന്നു.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

21 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

23 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago