ദില്ലി: ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര പോരാട്ട നേതാക്കളിൽ ഒരാളുമായ ലാൽ ബഹാദൂർ ശാസ്ത്രിയുടെ 117ാം ജന്മ വാർഷിക ദിനമാണ് ഇന്ന്. ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വര്‍ഷക്കാലം ഇന്ത്യയെ നയിച്ചു. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്കു സമ്മാനിച്ചത് ശാസ്ത്രിയാണ്. അദ്ദേഹത്തിന്റെ ജന്മദിനവും ഗാന്ധിജിയുടെ ജന്മദിനവും ഒരേ ദിവസം തന്നെയാണ് എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.
“മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിക്കുന്നു. മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതം എപ്പോഴും രാജ്യവാസികൾക്ക് പ്രചോദനമായി മാറും”- ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ചുരുക്കത്തിൽ ലാളിത്യത്തിന്റെയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ലാൽ ബഹാദുർ ശാസ്ത്രി. പൊതുജീവിതത്തിൽ സത്യസന്ധതയും ആത്മാർഥയും പുലർത്തേണ്ടതെങ്ങനെയെന്ന് 60 വർഷങ്ങൾക്കുമുമ്പ് ആ മനുഷ്യൻ ലോകത്തിന് കാട്ടിത്തന്നിരുന്നു. 1901 ഒക്ടോബര്‍ രണ്ടിന്, ഉത്തര്‍പ്രദേശിലെ വാരണാസിയില്‍നിന്ന് ഏഴു മൈല്‍ അകലെയുള്ള ചെറിയ റെയില്‍വേ ടൗണായ മുഗള്‍സാരായിലായിരുന്നു ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജനനം. ബാല്യത്തിൽ തന്നെ സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നു വരണമെന്ന ചിന്ത അദ്ദേഹത്തിൽ ശക്തമായിരുന്നു.

