Monday, October 26, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും; 81-ാമത് മൻ കി ബാത്ത് ഇന്ന് രാവിലെ 11 മണിയ്‌ക്ക്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. 81-ാമത് മൻ കി ബാത്ത് ആണ് ഇത്. രാവിലെ 11 മണിയ്‌ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

അതേസമയം അമേരിക്കൻ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ജനങ്ങളുമായി സംവദിക്കുന്നത്. ഇന്ന് നടക്കുന്ന മൻ കി ബാത്തിൽ സംസാരിക്കേണ്ട വിഷയങ്ങൾ നിർദ്ദേശിക്കാൻ പൊതുജനങ്ങളോട് പ്രധാനമന്ത്രി നേരത്തെ അഭ്യർത്ഥിച്ചിരുന്നു. ഇതിനായി അദ്ദേഹം മൈ ഗവൺമെന്റ് പോർട്ടലിന്റെ ലിങ്കും മറ്റുവിവരങ്ങളും പങ്കുവെച്ചിരുന്നു.

കഴിഞ്ഞ മാസം ആഗസ്റ്റ് 29 ന് നടന്ന 80ാം മത് മൻ കി ബാത്തിൽ ബീഹാറിലെ കൃഷി കേന്ദ്രത്തിന്റെയും തമിഴ് നാട്ടിലെ കാഞ്ഞിരങ്ങൽ പഞ്ചായത്തിന്റയും മാലിന്യ സംസ്‌കരണ രീതികളെയും ഗ്രാമങ്ങളുടെ സ്വയം വികസനത്തിനായുള്ള പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. എല്ലാ മാസവും അവസാനത്തെ ഞായറാഴ്‌ച്ചയാണ് മൻ കീ ബാത്ത് നടക്കുക.

Related Articles

Latest Articles