PM Modi lays foundation stone of AIIMS Rajkot, says India emerged as nerve centre of global health.
രാജ്‌കോട്ട്: ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്സിനേഷൻ ലഭിച്ചു കഴിഞ്ഞാലും ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്കോട്ടിലെ ആൾഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ശിലാസ്ഥാപന ചടങ്ങുകൾ ഓൺലൈൻ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പ്രധാനമന്ത്രി ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നല്‍കിയത്.
ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിന്‍ തന്നെ ജനങ്ങള്‍ക്ക് ലഭിക്കും. എല്ലാവര്‍ക്കും സൗജന്യമായി നല്‍കാനാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ‘രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരികയാണ്. കഴിഞ്ഞുപോകുന്നത് ഒരുപാട് വെല്ലുവിളികള്‍ നേരിട്ട വര്‍ഷമാണ്. ആഗോള ആരോഗ്യമേഖലയുടെ നാഡീകേന്ദ്രമായി ഇന്ത്യ ഉയരുകയാണ്. 2021ല്‍ ആരോഗ്യമേഖലയില്‍ ഇന്ത്യയുടെ പ്രാപ്തി കൂടുതല്‍ വര്‍ദ്ധിപ്പിക്കും’-അദ്ദേഹം പറഞ്ഞു. ‘നമ്മുടെ രാജ്യത്ത് അഭ്യൂഹങ്ങള്‍ ഏറ്റവും വേഗത്തില്‍ പടരും. ചിലര്‍ അവരുടെ സ്വാര്‍ത്ഥ ആവശ്യങ്ങള്‍ക്ക് വേണ്ടി പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കും. വാക്‌സിനേഷന്റെ സമയത്ത് അഭ്യൂഹങ്ങള്‍ പ്രചരിക്കപ്പെട്ടേക്കാം. ചിലര്‍ ഇത് ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞു വരികയാണെന്ന കാര്യവും പ്രധാനമന്ത്രി പ്രത്യേകം ഓർമ്മപ്പെടുത്തിയിരുന്നു. രാജ്യത്തെ ആരോഗ്യരംഗത്തെ നേട്ടങ്ങളും ചടങ്ങിൽ പ്രധാനമന്ത്രി എടുത്തു പറഞ്ഞിരുന്നു.’ ഇന്ത്യയുടെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പദ്ധതിയിലാണ് കേന്ദ്രം. നാഷണൽ മെഡിക്കൽ കമ്മീഷന്‍റെ രൂപീകരണത്തോടെ മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…