Monday, December 22, 2025

‘ജനങ്ങള്‍ക്കല്ല, ഗാന്ധി കുടുംബത്തിനു വേണ്ടിയുള്ള സര്‍ക്കാരായിരുന്നു മുമ്പ് ഉണ്ടായിരുന്നത്’; തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലക്നൗ: യുപിയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ആദ്യഘട്ട വോട്ടെടുപ്പിലൂടെ തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ കനൗജില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ ജാതിയുടേയും സമുദായത്തിന്റേയും പേരില്‍ വോട്ടിനെ വിഭജിക്കരുതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

‘ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരായിരിക്കണം സര്‍ക്കാര്‍. ലോകമെമ്പാടും ജനാധിപത്യത്തെ നിര്‍വ്വചിച്ചിരിക്കുന്നതും ഈ രീതിയിലാണ്. എന്നാല്‍ നമ്മുടെ രാജ്യത്തുണ്ടായിരുന്നത് കുടുംബവാഴ്ച്ചയാണ്. കുടുംബത്താല്‍ കുടുംബത്തിന്റെ വേണ്ടിയുള്ള സര്‍ക്കായിരുന്നു അധികാരത്തിലുണ്ടായിരുന്നത്’ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

മാത്രമല്ല അഞ്ച് വര്‍ഷം മുന്‍പ് യുപിയിലെ പല ജില്ലകളും അറിയപ്പെട്ടിരുന്നത് മാഫിയകളുടെ പേരിലാണ്. എന്നാലിന്ന് ഉത്തര്‍പ്രദേശിന്റെ അവസ്ഥ മാറിയെന്നും ഇവിടുത്തെ ജില്ലകള്‍ ഇപ്പോള്‍ അറിയപ്പെടുന്നത് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികളിലൂടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles