ദില്ലി: അയോധ്യ വിധിയിൽ ഏവരുടെയും അവകാശങ്ങളും അഭിപ്രായങ്ങളും പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി ജനങ്ങൾക്ക് ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിച്ചതായും നരേന്ദ്ര മോദി വ്യക്തമാക്കി.
ഭാരതത്തിലെ 130 കോടി ജനങ്ങൾ പ്രകടിപ്പിച്ച സംയമനം നമ്മുടെ രാജ്യത്തിൻറെ അഖണ്ഡതയെയും സംസ്കാരത്തെയും വെളിവാക്കുന്നു. ഐശ്വര്യവും ശക്തിയും രാജ്യത്തിൻറെ വരുംകാല വികസന സ്വപ്നങ്ങളെ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

