പ്രതീകാത്മക ചിത്രം
ദില്ലി : അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. എല്ലാ തീവണ്ടികള്‍ക്കും ഓട്ടോമാറ്റിക് വാതിലുകള്‍, പെട്ടെന്നുണ്ടാകുന്ന ജെര്‍ക്കുകളില്‍നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുള്ള ആന്റി ജെര്‍ക്ക് കപ്‌ളേഴ്‌സ്, കൂടുതല്‍ വേഗം സാധ്യമാക്കാന്‍ ഒരു തീവണ്ടിയ്ക്ക് രണ്ട് എന്‍ജിനുകള്‍ തുടങ്ങിയ അതിനൂതന സൗകര്യങ്ങൾ നടപ്പിലാക്കാൻ റെയില്‍വേ ഒരുങ്ങുന്നതായി പ്രമുഖ ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീവണ്ടിയുടെ മുന്‍പിലും പിന്നിലുമായി രണ്ട് എൻജിനുകൾ സ്ഥാപിക്കുന്നത് വഴി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് സമാനമായി വേഗം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും എളുപ്പത്തില്‍ സാധ്യമാകും. യാത്രാസമയം ലഘൂകരിക്കുന്നതിനും ഇത് ഉപകരിക്കും. ഭാവിയില്‍ അറ്റകുറ്റപ്പണികളുടെ ചെലവു കുറച്ച് ആ പണം കൂടി വികനസ നവീകരണ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പാസഞ്ചര്‍-ചരക്ക് തീവണ്ടികള്‍ നവീകരിക്കുന്നത്. സാധാരണക്കാരായ യാത്രക്കാരെ ലക്ഷ്യമിട്ട് സ്‌പെഷല്‍ തീവണ്ടികള്‍ അവതരിപ്പിക്കാനും റെയില്‍വേ ഉദ്ദേശിക്കുന്നുണ്ട്. ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, അസം, ഹരിയാണ, പശ്ചിമ ബംഗാള്‍ തുടങ്ങിയിടങ്ങളിലാണ് ഇത്തരം സ്ഥിരം തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കുക. ജോലിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മെട്രോ നഗരങ്ങളിലേക്ക് ദിനം പ്രതി സഞ്ചരിക്കുന്നവർക്ക് ഈ സർവീസുകൾ കൂടുതൽ ഉപയോഗ പ്രദമായിരിക്കും.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…