Monday, December 22, 2025

നാസയുടെ ചാന്ദ്രദൗത്യം; ആര്‍ട്ടിമിസിന്‍റെ വിക്ഷേപണം ഈ ആഴ്ചയുണ്ടാകില്ല; മൂന്നാം ശ്രമം വേഗത്തിൽ വേണ്ടെന്ന് തീരുമാനിച്ച് നാസ

ന്യൂയോർക്ക്: നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടിമിസിന്‍റെ മൂന്നാം വിക്ഷേപണശ്രമം ഈ ആഴ്ചയുണ്ടാകില്ലെന്ന് നാസ അറിയിച്ചു. സാഹചര്യങ്ങൾ അനുകൂലമായാൽ സെപ്തംബര്‍ 19നും ഒക്ടോബര്‍ നാലിനും ഇടയിലോ, അല്ലെങ്കിൽ ഒക്ടോബര്‍ 17നും 31നും ഇടയിലോ ഉള്ള സര്‍ക്കിളിൽ വിക്ഷേപിക്കാനായിരിക്കും ശ്രമമെന്ന് നാസ വ്യക്തമാക്കി.

തുടരെയുണ്ടായ ഹൈട്രജൻ ചോര്‍ച്ചയെ തുടര്‍ന്നാണ് ആര്‍ട്ടിമിസ് രണ്ടാം വിക്ഷേപണ ശ്രമവും പരാജയപ്പെട്ടത്. വിക്ഷേപണത്തിനുള്ള ഈ സര്‍ക്കിൾ 9നാണ് അവസാനിക്കുക. എന്നാൽ അതിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കാനാവാത്തതിനാലാണ് മൂന്നാം ശ്രമം തിടുക്കപ്പെട്ട് വേണ്ടെന്ന തീരുമാനത്തിൽ നാസ എത്തിയത്.

കഴിഞ്ഞ ശനിയാഴ്ച കൗൺഡൗൺ ആരംഭിച്ചിരുന്നു. എന്നാൽ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ഏഴ് ലക്ഷത്തോളം ഇന്ധനം വീണ്ടും നിറയ്ക്കേണ്ടി വന്നത്. ആ സമയത്താണ് ഫ്യുവൽ ലൈനിൽ പൊട്ടലുണ്ടലായി കണ്ടെത്തിയത്. തുടർന്ന് വിക്ഷേപണം മാറ്റി വയ്ക്കാൻ നാസ തീരുമാനമെടുത്തു. അൻപത് വർഷങ്ങൾക്ക് ശേഷം ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ എത്തിക്കുന്ന ദൗത്യമാണിത്. ഇത്തവണ കോർ സ്‌റ്റേജിൽ ഹൈഡ്രജൻ നിറച്ചു തുടങ്ങുമ്പോൾ തന്നെ തണുപ്പിൽ ജോലികൾ തുടങ്ങാനാണ് നാസയുടെ തീരുമാനം.

Related Articles

Latest Articles