കഴിഞ്ഞ ഓഗസ്റ്റ് 15 നായിരുന്നു ഇന്ത്യ 77 മത് സ്വാതന്ത്യദിനം ആഘോഷിച്ചത്. വലിയ ആഘോഷത്തോടെയാണ് ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾ ലോകമെമ്പാടും നടന്നത്. അതേസമയം, കാശ്മീരിൽ കല്ലെറിഞ്ഞവര് കൈകളില് തിരംഗയേന്തി ഭാരതത്തിന് ജയഘോഷം മുഴക്കുന്ന അതിമനോഹര കാഴ്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ, ഇപ്പോഴിതാ, ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നിന്നും ദേശീയ പതാകയെ മദ്രസ അധികൃതർ അവഹേളിച്ച ഒരു വാർത്തയാണ് പുറത്തുവരുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ മദ്രസയ്ക്കുള്ളിൽ മേശപ്പുറത്ത് ത്രിവർണ്ണ പതാക വിരിച്ചാണ് മദ്രസ അധികൃതർ ഭക്ഷണം കഴിച്ചത്. ദഹിയവാൻ ബസാറിലെ മദ്രസ ഗൗസിയ ഇസ്ലാമിയ സീനത്ത് ഉൾ ഉലൂമിലാണ് സംഭവം നടന്നത്.
അതേസമയം, സംഭവത്തിന്റെ ഫോട്ടോ പുറത്തുവരികയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തതെയോട നാട്ടുകാർ തന്നെ ഇവർക്കെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. ചിത്രത്തിൽ ചിലർ കസേരയിൽ ഇരിക്കുകയും മറ്റുള്ളവർ നിൽക്കുകയും ചെയ്യുന്നുണ്ട്. മുന്നിലെ മേശയിൽ കാവിയും വെള്ളയും പച്ചയും വരകളുള്ള ഒരു തുണി വിരിച്ചിരിക്കുന്നതും കാണാം. ഇവർക്കായുള്ള ആഹാരം ഇതിന് മുകളിൽ വച്ചിട്ടുണ്ടായിരുന്നു. അതേസമയം, സ്ഥലത്തുണ്ടായിരുന്ന ഒരാൾ മൊബൈലിൽ പകർത്തിയ ചിത്രം പുറത്തുവന്നതോടെയാണ് സംഭവം വിവാദങ്ങൾക്ക് വഴിവച്ചത്. അതേസമയം, സ്വാതന്ത്ര്യ ദിനത്തില് ദേശീയ പതാകയെ അപമാനിച്ച ഉത്തര്പ്രദേശിലെ പ്രയാഗ്രാജിലെ മദ്രസ അധികൃതര്ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. കേസിൽ കണ്ടാലറിയുന്ന നാല് പേർ ഉൾപ്പെടെ പത്തോളം പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തൗബ് അൻസാരി, നൻഹെ ഖുറേഷി, സഞ്ജയ്, കുൽദീപ് കേശർവാനി എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.
അതേസമയം, സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയോട് മണിപ്പൂർ ഗോത്രവിഭാഗം അനാദരവ് കാണിച്ചുവെന്ന വാർത്തയും പുറത്തുവന്നിരുന്നു. നിരവധിപേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. ഒടുവിൽ സംഭവത്തിൽ മാപ്പ് പറഞ്ഞുകൊണ്ട് മണിപ്പൂർ ഗോത്രവിഭാഗം തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്തായാലും ദേശീയ പതാകയോട് അനാദരവ് കാണിച്ചാൽ ശിക്ഷ കടുത്തതായിരിക്കും എന്ന് തന്നെയാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…