Friday, October 9, 2026

മദ്രസയിൽ മേശവിരിപ്പിന് പകരം ദേശീയ പതാക; അവഹേളിച്ച് മദ്രസ അധികൃതർ !

കഴിഞ്ഞ ഓഗസ്റ്റ് 15 നായിരുന്നു ഇന്ത്യ 77 മത് സ്വാതന്ത്യദിനം ആഘോഷിച്ചത്. വലിയ ആഘോഷത്തോടെയാണ് ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾ ലോകമെമ്പാടും നടന്നത്. അതേസമയം, കാശ്മീരിൽ കല്ലെറിഞ്ഞവര്‍ കൈകളില്‍ തിരംഗയേന്തി ഭാരതത്തിന് ജയഘോഷം മുഴക്കുന്ന അതിമനോഹര കാഴ്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ, ഇപ്പോഴിതാ, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നും ദേശീയ പതാകയെ മദ്രസ അധികൃതർ അവഹേളിച്ച ഒരു വാർത്തയാണ് പുറത്തുവരുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ മദ്രസയ്‌ക്കുള്ളിൽ മേശപ്പുറത്ത് ത്രിവർണ്ണ പതാക വിരിച്ചാണ് മദ്രസ അധികൃതർ ഭക്ഷണം കഴിച്ചത്. ദഹിയവാൻ ബസാറിലെ മദ്രസ ഗൗസിയ ഇസ്‌ലാമിയ സീനത്ത് ഉൾ ഉലൂമിലാണ് സംഭവം നടന്നത്.

അതേസമയം, സംഭവത്തിന്റെ ഫോട്ടോ പുറത്തുവരികയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തതെയോട നാട്ടുകാർ തന്നെ ഇവർക്കെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. ചിത്രത്തിൽ ചിലർ കസേരയിൽ ഇരിക്കുകയും മറ്റുള്ളവർ നിൽക്കുകയും ചെയ്യുന്നുണ്ട്. മുന്നിലെ മേശയിൽ കാവിയും വെള്ളയും പച്ചയും വരകളുള്ള ഒരു തുണി വിരിച്ചിരിക്കുന്നതും കാണാം. ഇവർക്കായുള്ള ആഹാരം ഇതിന് മുകളിൽ വച്ചിട്ടുണ്ടായിരുന്നു. അതേസമയം, സ്ഥലത്തുണ്ടായിരുന്ന ഒരാൾ മൊബൈലിൽ പകർത്തിയ ചിത്രം പുറത്തുവന്നതോടെയാണ് സംഭവം വിവാദങ്ങൾക്ക് വഴിവച്ചത്. അതേസമയം, സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ച ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ മദ്രസ അധികൃതര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. കേസിൽ കണ്ടാലറിയുന്ന നാല് പേർ ഉൾപ്പെടെ പത്തോളം പേർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തൗബ് അൻസാരി, നൻഹെ ഖുറേഷി, സഞ്ജയ്, കുൽദീപ് കേശർവാനി എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

അതേസമയം, സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയോട് മണിപ്പൂർ ഗോത്രവിഭാഗം അനാദരവ് കാണിച്ചുവെന്ന വാർത്തയും പുറത്തുവന്നിരുന്നു. നിരവധിപേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. ഒടുവിൽ സംഭവത്തിൽ മാപ്പ് പറഞ്ഞുകൊണ്ട് മണിപ്പൂർ ഗോത്രവിഭാഗം തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്തായാലും ദേശീയ പതാകയോട് അനാദരവ് കാണിച്ചാൽ ശിക്ഷ കടുത്തതായിരിക്കും എന്ന് തന്നെയാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

Previous article
Next article

Related Articles

Latest Articles