ദില്ലി:റഷ്യൻ ക്രൂഡ് ഓയിൽ എത്തി. നാല് ദിവസത്തേയ്‌ക്കുള്ള ക്രൂഡ് ഓയിൽ ഇന്ത്യയ്‌ക്ക് ലഭിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. കൂടാതെ റഷ്യ കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയിൽ ഇന്ത്യയ്‌ക്ക് നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും രാജ്യ താത്പര്യവും രാജ്യത്തിന്റെ ഊർജ്ജ താത്പര്യവും കണക്കിലെടുത്ത് ഇന്ത്യ എന്ത് നടപടിയും സ്വീകരിക്കുമെന്നും റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്നും നിർമ്മല സീതാരാമൻ അറിയിച്ചു.
‘കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയിൽ ലഭിക്കുകയാണെങ്കിൽ അത് വാങ്ങാതിരിക്കേണ്ട ആവശ്യം ഇന്ത്യയ്‌ക്കില്ല. മൂന്ന് നാല് ദിവസത്തേയ്‌ക്കുള്ള ബാരൽ ക്രൂഡ് ഓയിൽ ലഭിച്ചു കഴിഞ്ഞു. ബാരലിന് 35 ഡോളർ വരെ കുറച്ച് ക്രൂഡ് ഓയിൽ നൽകാമെന്നാണ് റഷ്യയുടെ വാഗ്ദാനം. കുറഞ്ഞത് 1.5 കോടി ബാരൽ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്ന നിർദ്ദേശവും റഷ്യ, ഇന്ത്യയ്‌ക്ക് മുന്നിൽവെച്ചിട്ടുണ്ട്’-നിർമ്മല സീതാരാമൻ പറഞ്ഞു
അതേസമയം ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജെ ലാവ്‌റോവ് എസ് ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഈ വർഷം 15 മില്യൺ ബാരൽ കരാർ ഇന്ത്യ ഏറ്റെടുക്കണമെന്നാണ് റഷ്യ ആവശ്യപ്പെട്ടിട്ടുള്ളത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റ് പിജെഎസ്സിയും ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും നേരിട്ടുള്ള ഇടപാടുകളിൽ പങ്കാളികളാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം. ക്രൂഡ് ഓയിൽ ബാരലിന് 30-35 ഡോളർ വരെ കിഴിവ് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ക്രൂഡ് ഓയിൽ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കൂടാതെ സാമ്പത്തിക വർഷം ഫെബ്രുവരി വരെ 105.8 ബില്യൺ ഡോളർ ചെലവിൽ 193.5 ദശലക്ഷം ടൺ ക്രൂഡ് ഓയിലാണ് രാജ്യത്ത് ഇറക്കുമതി ചെയ്തിട്ടുള്ളത്.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…