Friday, December 12, 2025

ശാസ്ത്രബോധമുള്ള ഒരു ഭാരതത്തിനായി…

തിരുവനന്തപുരം : ഇന്ന് ദേശീയ ശാസ്ത്ര ദിനം. നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സര്‍ സി വി രാമന്‍ 1928 ഫെബ്രുവരി 28നാണ് ‘രാമന്‍ ഇഫക്ട്’ കണ്ടുപിടിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് രാജ്യം ദേശീയ ശാസ്ത്രദിനം ഫെബ്രുവരി 28ന് ആചരിക്കുന്നത്.

1986-ല്‍, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിര്‍ദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 1987 മുതലാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കുന്നത്. ഓരോ വര്‍ഷവും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികള്‍ ആസൂത്രണം ചെയ്യുക. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശാസ്ത്രദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles