Monday, December 22, 2025

നവകേരളസദസ്സ് !തിരുവനന്തപുരത്ത് വേദിയിലും വഴികളിലും ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തി പോലീസ്

തിരുവനന്തപുരം ജില്ലയിൽ നവകേരളസദസ്സ് നടക്കുന്ന വേദിയിലും വേദിയിലേക്കുള്ള റൂട്ടുകളിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ച് പോലീസ് സർക്കുലർ. ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐപിഎസ് ആണ് സര്‍ക്കുലര്‍ ഇറക്കിയത്. നവകേരള സദസ്സിന്റെ സുരക്ഷിതമായ നടത്തിപ്പ് കണക്കിലെടുത്താണ് നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്.

ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വര്‍ക്കല, ആറ്റിങ്ങല്‍, മംഗലപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശ്ശാല പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പരിപാടിയുടെ വേദിക്ക് ചുറ്റും 100 മീറ്റര്‍ പരിധിയിലും ഇവിടേക്കുള്ള വഴികളും താത്കാലിക റെഡ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ഔദ്യോഗിക നിരീക്ഷണസംവിധാനങ്ങള്‍ക്കുള്ള ഡ്രോണും ഡ്രോണ്‍ ക്യാമറകളും മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. കൊല്ലം ജില്ലയിലെ പര്യടനത്തിന് ശേഷം ഇന്ന് വൈകുന്നേരം ആറുമണിക്കാണ് തിരുവനന്തപുരം ജില്ലയിലെ ആദ്യ നവകേരളസദസ്സ് പരിപാടി നടക്കുക. നാലുദിവസമാണ് ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലായി പരിപാടി നടക്കുക.

Related Articles

Latest Articles