ദില്ലി: രാജ്യത്തെ സംസ്ഥാന മുഖ്യമന്ത്രിമാരില്‍ ജനപ്രീതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്.
ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നാഷൻ സർവേ റിപ്പോർട്ടിലാണ് നവീൻ പട്നായിക് ആണെന്ന് കണ്ടെത്തിയത് . 71 ശതമാനം പേരാണ് നവീൻ പട്നായികിന്റെ ഭരണനേതൃത്വത്തെ പിന്തുണച്ചത്.
പട്ടികയിൽ രണ്ടാമത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്. 69.9 ശതമാനം പേരാണ് മമതയെ തുണച്ചത്.
അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ 67.5 ശതമാനം പേരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ 61.8 ശതമാനം പേരും കേരള മുഖ്യമന്ത്രി പിണറായി വിജയനെ 61.1 ശതമാനം പേരും തുണയ്ക്കുന്നു.
മാത്രമല്ല ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ 57.9 ശതമാനം പേരും അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശര്‍മയെ 56.6 ശതമാനം പേരും പിന്തുണച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 51.4 ശതമാനം പിന്തുണ ലഭിച്ചു.
എന്നാൽ കഴിഞ്ഞ വര്‍ഷവും , ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാര്‍വി ഇന്‍സൈറ്റ്‌സ് മൂഡ് ഓഫ് ദി നാഷന്‍ ജനുവരി 2021 ല്‍ സംഘടിപ്പിച്ച വോട്ടെടുപ്പില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മുഖ്യമന്ത്രിയായി നവീന്‍ പട്‌നായിക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വർഷത്തിൽ രണ്ടു തവണ മുഖ്യമന്ത്രിമാരുടെ പ്രകടനം വിലയിരുത്താൻ സർവേ സംഘടിപ്പിക്കാറുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…